Posts

പുഞ്ചിരിച്ച് പറയാം എനിക്കിത്ര മതി

Image
ഒരു കഥയുണ്ട്, വെറുമൊരു കഥ. സുന്ദരിയായ ദേവദാസിയോട് പ്രണയം തോന്നിയ സന്യാസി അവളെ കാണാന്‍ രാത്രി പുറപ്പെടുന്നു. പുഴ കടന്നുപോകണം അവളുടെ വീട്ടിലേക്ക്. പുഴയിലേക്കിറങ്ങിയപ്പോള്‍ എന്തോ ഒഴുകി വരുന്നു. അതില്‍ പിടിച്ച് മെല്ലെ തുഴഞ്ഞു. അക്കരെയെത്തിയപ്പോഴാണ് അതെന്താണെന്ന് തിരിച്ചറിയുന്നത്, അതൊരു മൃതദേഹമായിരുന്നു!

ഉയരത്തിലാണ് അവളുടെ വീട്. തൂങ്ങിക്കിടന്ന ഒരു വള്ളിയില്‍ പിടിച്ച് അയാള്‍ മുകളിലെത്തി. മുകളിലേക്കെത്തി ആശ്വസിച്ചപ്പോളാണ് അയാള്‍ തിരിച്ചറിഞ്ഞത്, അത് വള്ളിയായിരുന്നില്ല ഉഗ്രവിഷമുള്ള പെരുമ്പാമ്പായിരുന്നു!

ഇതൊക്കെ കേട്ട അവള്‍ സന്യാസിയോട് ഇത്രമാത്രം പറഞ്ഞു: ''എന്നോടുള്ള സ്‌നേഹം താങ്കളെ ധീരനാക്കുന്നു. മറ്റൊന്നിനെയും പേടിയില്ലാത്ത കരുത്തനാക്കുന്നു. ഇത്രകാലവും താങ്കള്‍ ആരാധിച്ചുകൊണ്ടിരുന്ന ദൈവത്തോട് ഇങ്ങനൊരു സ്‌നേഹം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്രയധികം കരുത്തുറ്റവനായിരിക്കും നിങ്ങള്‍!''

പേടിയേതുമില്ലാത്ത ശാന്തതയാണ് ശരിയായ ആത്മീയത. ഇളക്കമില്ലാത്ത ഈടുറപ്പാണത്. നമ്മുടെ ചുറ്റും പലതരം ഋതുക്കള്‍ വന്നുപോയ്‌ക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ തണുപ്പ്, ഇനി ചൂട് വരും. മഴയും വെയിലും വന്നുപോകും…

കാത്തിരിക്കൂ, ഏത് ജലാശയവും തെളിയും

Image
കടയില്‍ പോയി തിരിച്ചെത്തിയ അമ്മയുടെ അരികിലേക്ക് ഓടിയെത്തിയ മകന്‍ അനിയത്തിയെക്കുറിച്ച് പരാതി പറഞ്ഞു; ചുമരിലാകെ കളര്‍ പെന്‍സില്‍ കൊണ്ട് എന്തൊക്കെയോ വരച്ചിട്ടിരിക്കുന്നു അവള്‍. വില കൂടിയ വാള്‍ പേപ്പറുകള്‍ കൊണ്ട് വീട് അലങ്കരിച്ചിട്ട് അധിക ദിവസമായിട്ടില്ല. അമ്മയുടെ ഉള്ളില്‍ അരിശം അരിച്ചുകേറി. വളരെ വേഗം മാപ്പുകൊടുക്കാന്‍ പാവം ആ അമ്മയ്ക്ക് സാധിക്കണമെന്നില്ല. ഒരു വടിയെടുത്ത് മകളുടെയരികിലേക്ക് ദേഷ്യത്തോടെ ഓടുകയായിരുന്നു അമ്മ. കളര്‍പ്പെന്‍സിലുകള്‍ വസ്ത്രത്തിലൊളിപ്പിച്ച് പേടിച്ചുനില്‍ക്കുകയാണ് ആ കുഞ്ഞ്. കുത്തിവരച്ചതിലേക്ക് ഒന്ന് കണ്ണോടിച്ച അമ്മ അത് വെറും കുത്തിവരയല്ലെന്ന് പെട്ടെന്ന് വായിച്ചെടുത്തു. ചുമരില്‍ അവള്‍ക്ക് എത്താവുന്നിടത്തൊക്കെ പല നിറങ്ങളില്‍ അവള്‍ കോറിയിട്ടതു മുഴുവന്‍ ഒരേയൊരു വാക്കായിരുന്നു; 'ഐ ലവ് യൂ മമ്മാ'

വടി ദൂരെയെറിഞ്ഞ് നിറഞ്ഞ കണ്ണുകളോടെ മോളെ വാരിപ്പുണരുകയായിരുന്നു ആ അമ്മ.

സ്‌നേഹത്തിന്റെ മുന്നിലാണ് ആരുടെയും കണ്ണു നിറയുന്നത്. എവിടെയോ ഒരാള്‍ നമ്മെ സ്‌നേഹിക്കുന്നുണ്ട് എന്ന തിരിച്ചറിവാണ് ഏറ്റവും വലിയ ആനന്ദം. പലപ്പോഴും നമ്മള്‍ തിരിച്ചറിയുന്നില്ലെങ്കിലും അരികിലുള്ളവര്‍ നമ്മെ ഒ…

പരുന്തിനെ നോക്കൂ...

Image
പരുന്തിനെക്കുറിച്ച് പറയപ്പെടുന്ന ഒരു കൗതുകമുണ്ട്. അത് കൂട് കെട്ടിയത് ഏത് മരച്ചില്ലയിലാണോ, ആ മരം നില്‍ക്കുന്ന വീട്ടിലെ കോഴിക്കുഞ്ഞുങ്ങളെ ആ പരുന്ത് ഉപദ്രവിക്കില്ല. ഇതിലെത്ര സത്യമുണ്ടെന്ന് അറിയില്ല. പക്ഷേ ഹൃദ്യമായൊരു ദര്‍ശനം ഇതിലുണ്ട്. ജീവിതത്തില്‍ കാത്തുവെക്കേണ്ട നേരിലേക്കുള്ള ചൂണ്ടുവിരല്‍. വിശക്കുന്നുണ്ട് പരുന്തിന്; കാണുന്നിടത്ത് ചിക്കിക്കളിച്ച് നടക്കുന്നുണ്ട് കോഴിക്കുഞ്ഞുങ്ങള്‍, പക്ഷേ വേണ്ട. നമ്മുടെയൊക്കെ ഉള്ളിലുണരേണ്ട നന്മയുടെ, നൈതികതയുടെ ഹൃദയാകര്‍ഷകമായ സാക്ഷ്യം.

നേര്‍ക്കുനേരെയൊരു ജീവിതത്തെയാണ് നാം അടയാളപ്പെടുത്തേണ്ടത്. വളഞ്ഞും തിരിഞ്ഞും പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. കൊതിപ്പിക്കുന്ന കൗതുകങ്ങള്‍ കണ്‍വെട്ടത്തു തന്നെയുണ്ട്. കൂടും ചില്ലയും മരവും മണ്ണും സമ്മാനിച്ചവനോടുള്ള അതിരറ്റ കൃതജ്ഞതാ ബോധത്തില്‍ നിന്നുണരേണ്ട സൂക്ഷ്മതയാണ് നമ്മെ ജീവിപ്പിക്കേണ്ടത്.

അന്നമാണ് മനുഷ്യന്റെ എക്കാലത്തേയും വലിയ പ്രശ്‌നം. സത്യാസത്യങ്ങളെ പരിഗണിക്കാതെ പോകാറുള്ളതും പലപ്പോഴും അതില്‍തന്നെ. സ്‌നേഹ റസൂല്‍ വഴികാണിക്കുന്നു;
പ്രവാചക ശിഷ്യന്‍ അബു ഉമാമ പറയുന്നു: തിരുനബി ഭക്ഷണത്തില്‍നിന്ന് വിരമിക്കുമ്പോള്‍ ഇങ്ങനെ പറയും: '…